സ്വര്‍ണവില ഉയര്‍ന്നു; ഈ മാസത്തെ ഉയര്‍ന്നനിരക്കില്‍,അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില വീണ്ടും ഉയരുകയാണ്
Updated: Oct 9, 2026, 12:01 IST
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 105 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,815 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 840 രൂപയുടെ വര്‍ധനവുണ്ടായി. 1,10,520 രൂപയായാണ് പവന്റെ വില ഉയര്‍ന്നത്. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് ഇന്ന് സ്വര്‍ണവില എത്തിയത്.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില വീണ്ടും ഉയരുകയാണ്. യുഎസ് ഡോളറിന്റെ മുന്നേറ്റം മന്ദഗതിയിലായതും അമേരിക്കന്‍ ട്രഷറി ബോണ്ടുകളുടെ വരുമാനനിരക്ക് കുറഞ്ഞതും സ്വര്‍ണത്തിന് കരുത്തായി. എന്നാല്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തുമോ എന്ന ആശങ്ക വിപണിയില്‍ തുടരുകയാണ്.