കേരളത്തില്‍ വന്‍ നഷ്ടത്തിന് പിന്നാലെ സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 175 രൂപയുടെ വര്‍ധന

 
gold

കൊച്ചി: കേരളത്തില്‍ വന്‍ നഷ്ടത്തിന് പിന്നാലെ സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 175 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 

13,020 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്.പവന്റെ വിലയില്‍ 1400 രൂപയുടെ വര്‍ധനയുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 1160 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 85,640 രൂപയായി ഉയര്‍ന്നു.

ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 165 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 12,845 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയില്‍ 1320 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,02,760 രൂപയായി കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 135 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,560 രൂപയായും പവന്‍േറത് 84,480 രൂപയായും കുറഞ്ഞു.

അതേസമയം,ഡോളറിനെതിരെ വീണ്ടും രൂപയുടെ മൂല്യമിടിഞ്ഞു. മൂന്ന് പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. 94.57 രൂപയിലാണ് ഇന്ത്യന്‍ കറന്‍സിയുടെ വ്യാപാരം. മറ്റ് ഏഷ്യന്‍ കറന്‍സികളിലും ഇന്ന് നഷ്ടം രേഖപ്പെടുത്തി.

നേരത്തെ കഴിഞ്ഞ മാസം മധ്യത്തോടെ ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 97ലേക്ക് എത്തിയിരുന്നു. ഇതില്‍ നിന്നും രൂപ പിന്നീട് കരകയറുകയായിരുന്നു. 

ക്രൂഡോയില്‍ വില കുറഞ്ഞതും റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളുമാണ് രൂപയെ രക്ഷിച്ചത്. എന്നാല്‍, ഡോളര്‍ വീണ്ടും കരുത്താര്‍ജിച്ചതോടെ വില വീണ്ടും ഇടിയുകയായിരുന്നു.

Tags

Share this story

From Around the Web