സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 1,10,720 രൂപയായി
Updated: Oct 12, 2026, 11:11 IST
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 1,10,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 13,840 രൂപയായി.
ഇന്നലെ 1,11,040 രൂപയായിരുന്നു പവന്‍ വില. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 90,960 രൂപയും ഗ്രാമിന് 11,370 രൂപയുമാണ് ഇന്നത്തെ വില. വെള്ളിക്ക് ഗ്രാമിന് 240 രൂപയാണ്.
ഏതാനും ദിവസമായി സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ട്. ഒക്ടോബര്‍ ആറിന് രേഖപ്പെടുത്തിയ 1,09,280 രൂപയാണ് ഈ മാസത്തെ കുറഞ്ഞ പവന്‍ വില. ഒക്ടോബര്‍ 11ലെ വിലയായ 1,11,040 രൂപയാണ് കൂടിയ വില.
പശ്ചിമേഷ്യയിലെ സംഘര്‍ഷം ഉള്‍പ്പെടെയുള്ള ആഗോള അനിശ്ചിതാവസ്ഥകളാണ് വിലയെ കാര്യമായി സ്വാധീനിക്കുന്നത്. ആഗോളവിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4194 ഡോളര്‍ എന്ന നിലയിലാണ്. വെള്ളിക്ക് 60.98 ഡോളര്‍ എന്ന നിലയിലുമാണ്.