സ്വര്‍ണവില കുറഞ്ഞു; ഈ മാസത്തെ താഴ്ന്നനിരക്കില്‍,സ്പോട്ട് ഗോള്‍ഡ് നിരക്ക് 1.1 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,094.90 ഡോളറായി
 

 
gold

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 155 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,235 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 1,240 രൂപയുടെ കുറവുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,880 രൂപയായി കുറഞ്ഞു. ആഗോള വിപണിയിലും സ്വര്‍ണം നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ഒരു ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

സ്പോട്ട് ഗോള്‍ഡ് നിരക്ക് 1.1 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,094.90 ഡോളറായി. ഒക്ടോബര്‍ 14ന് ശേഷം ഇതാദ്യമായാണ് സ്വര്‍ണം ഇത്രയും താഴേക്ക് പോകുന്ത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലും ഇടിവുണ്ടായി. ഡിസംബറിലേക്കുള്ള ഡെലിവറി നിരക്ക് 0.9 ശതമാനം ഇടിഞ്ഞ് 4,111.40 ഡോളറായി.
എണ്ണവില ഉയരുന്നതാണ് സ്വര്‍ണത്തെ നെഗറ്റീവായി സ്വാധീനിക്കുന്നത്. എണ്ണവില ഉയര്‍ന്നാല്‍ ആനുപാതികമായി പണപ്പെരുപ്പവും ഉയരും. ഇതോടെ പലിശനിരക്ക് ഉയര്‍ത്താന്‍ ലോകത്തെ വിവിധ കേന്ദ്രബാങ്കുകള്‍ നിര്‍ബന്ധിതമാകും. പലിശനിരക്ക് ഉയര്‍ന്നാല്‍ അത്തരത്തിലുള്ള വരുമാനം തരാത്ത സ്വര്‍ണം ആകര്‍ഷകമല്ലാത്ത നിക്ഷേപമായി മാറും.

Tags

Share this story

From Around the Web