സ്വര്‍ണവിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞ് 1,11,960 രൂപയായി
Sep 26, 2026, 10:34 IST
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 1,11,960 രൂപയായി. ഇന്നലെ 120 രൂപ വര്‍ധിച്ച് 1,12,080 രൂപയായിരുന്നു പവന്‍ വില. ഇതാണ് ഇന്ന് ഇടിഞ്ഞത്.
18 കാരറ്റ് സ്വര്‍ണത്തിന് പവന് 80 രൂപ കുറഞ്ഞ് 92,000 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,500 രൂപയുമായി. വെള്ളിക്ക് ഗ്രാമിന് 245 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിന് അരികിലാണ് സ്വര്‍ണം.
ആഗോളവിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 4285 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. വെള്ളി 64.3 ഡോളര്‍ എന്ന നിലയിലുമാണ്.