സ്വര്ണവില കുറയുന്നു; ഇന്നും ഇടിവ്, രാജ്യാന്തര വിപണിയില് സ്വര്ണവില വര്ധിച്ചു
കൊച്ചി: കേരളത്തില് സ്വര്ണവിലയില് വീണ്ടും ഇടിവ്. ഗ്രാമിന് 75 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 13,515 രൂപയായാണ് വില കുറഞ്ഞത്. പവന് 600 രൂപയായാണ് കുറഞ്ഞത്. 1,08,120 രൂപയായാണ് വില കുറഞ്ഞത്. കഴിഞ്ഞ ദിവസവും സ്വര്ണവിലയില് ഇടിവുണ്ടായിരുന്നു.
അതേസമയം, തുടര്ച്ചയായ ഇടിവിനുശേഷം അന്താരാഷ്ട്ര വിപണിയില് സ്വര്ണവില തിരിച്ചുകയറി. യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും അമേരിക്കയിലെ പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വവുമാണ് സ്വര്ണത്തിന് കരുത്തായത്. കഴിഞ്ഞ ദിവസം ഒരാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ സ്വര്ണം വ്യാഴാഴ്ച വ്യാപാരത്തില് ഒരു ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി.
സ്പോട്ട് ഗോള്ഡ് വില 1.3 ശതമാനം ഉയര്ന്ന് ഔണ്സിന് 4,158.63 ഡോളറിലെത്തി. ഡിസംബറിലെ വിതരണത്തിനുള്ള യുഎസ് ഗോള്ഡ് ഫ്യൂച്ചേഴ്സ് വില 1.8 ശതമാനം വര്ധിച്ച് ഔണ്സിന് 4,180 ഡോളറിലുമെത്തി. ബുധനാഴ്ച ഒക്ടോബര് ഏഴിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് സ്വര്ണവില താഴ്ന്നിരുന്നത്.