സ്വര്ണ്ണവിലയില് റെക്കോര്ഡ് ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക്. പവന് 1,13,400രൂപ
പശ്ചിമേഷ്യയിലെ സംഘര്ഷവും ക്രൂഡ് ഓയില് വിലയിലെ കുതിപ്പും ആഗോളവിപണിയില് ആശങ്കകള് സൃഷ്ടിക്കുമ്പോഴും ഇങ്ങു കേരളത്തില് ഉപഭോക്താക്കള്ക്ക് ആശ്വാസമായി സ്വര്ണ്ണവിലയില് റെക്കോര്ഡ് ഇടിവ്.
ഇന്നലെ വൈകുന്നേരം 1,15,440 രൂപയായിരുന്ന ഒരു പവന് സ്വര്ണ്ണത്തിന്റെ വില ഇന്ന് രാവിലെ 2040 രൂപ താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 1,13,400 രൂപയായി താഴ്ന്നു.
ഒരു ഗ്രാം സ്വര്ണ്ണത്തിന്റെ വിലയാകട്ടെ ഇന്നലെ വൈകുന്നേരത്തെ അപേക്ഷിച്ചു 255 രൂപ കുറഞ്ഞ് 14,175 രൂപയായി.
പ്രതീക്ഷിച്ചതു പോലെ തന്നെ അമേരിക്കന് ഫെഡറല് റിസേര്വ് തങ്ങളുടെ പലിശനിരക്കില് മാറ്റം വരുത്താതെ ഇരുന്നതോടെയാണ് സ്വര്ണ്ണവില താഴ്ന്നത്. ഇതോടെ ആഗോളതലത്തില് തന്നെ സ്വര്ണ്ണവില ഔണ്സിന് 5000 ഡോളര് എന്ന മാന്ത്രിക സംഖ്യയ്ക്കും താഴെ പതിച്ചു.
ഇസ്രായേല്-ഇറാന്-അമേരിക്കന് സംഘര്ഷം ആരംഭിച്ച സമയത്ത് യുദ്ധം തുടര്ന്നാല് വിലയും ഉയരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല് തിരിച്ചാണ് ഇപ്പോള് സംഭവിക്കുന്നത്. വിലയില് കുറവ് സംഭവിച്ചാലും പണിക്കൂലി ഉള്പ്പെടെ ആകുമ്പോള് വില ഇനിയും കൂടും.