സംസ്ഥാനത്ത് തുടര്‍ച്ചയായ വിലക്കയറ്റത്തിന് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്
Updated: Aug 25, 2026, 10:45 IST
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ വിലക്കയറ്റത്തിന് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി.
വിപണിയില്‍ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ാത്തിന്റെ വില 1,20,080 രൂപയായും ഒരു ഗ്രാം വില 15,010 രൂപയായും താഴ്ന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന നിരക്കിലായിരുന്ന വ്യാപാരത്തിന് ശേഷമാണ് ഇപ്പോള്‍ വിലയില്‍ ചെറിയ ഇടിവുണ്ടായിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി സ്വര്‍ണവിലയില്‍ ഇനിയും വ്യതിയാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഈ വര്‍ഷത്തെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വലിയ കയറ്റിറക്കങ്ങളിലൂടെയാണ് സ്വര്‍ണവപണി കടന്നുപോകുന്നത്.