സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 1,14,160 രൂപ, വെള്ളി വിലയില്‍ മാറ്റമില്ല
Updated: Sep 21, 2026, 11:11 IST
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,270 രൂപയും പവന് 1,14,160 രൂപയുമായി. സെപ്റ്റംബര്‍ 19 ശനിയാഴ്ച പവന് 1,14,280 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. വെള്ളിക്ക് 10 ഗ്രാമിന് 2,550 രൂപയിലാണ് വിപണിയില്‍ വ്യാപാരം നടക്കുന്നത്.