തിരഞ്ഞെടുപ്പ് ദിനത്തിൽ സ്വർണവിലയിൽ വൻ ഇടിവ്; പവന് 1720 രൂപ കുറഞ്ഞു

 
gold

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിൽ നിൽക്കെ ഉപഭോക്താക്കൾക്ക് ആശ്വാസമായി സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ പവന് 2990 രൂപ ഉയർന്ന സ്ഥാനത്ത് ഇന്ന് 1720 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,080 രൂപയായി. ഗ്രാമിന് 13,885 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജനുവരിയിൽ പവൻ വില 1,31,160 രൂപ വരെ ഉയർന്ന് റെക്കോർഡ് ഇട്ടിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളുമാണ് സ്വർണവിലയിലെ ഈ വൻ ചാഞ്ചാട്ടത്തിന് കാരണം. ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നത് ആഗോള വിപണിയിൽ നേരിയ പ്രതീക്ഷ നൽകിയിരുന്നു. വരും ദിവസങ്ങളിൽ അമേരിക്ക ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങൾ സ്വർണവിലയെ നിർണ്ണായകമായി സ്വാധീനിക്കും. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയാണ് ഇന്നത്തെ നിരക്ക്.

Tags

Share this story

From Around the Web