സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; 24 മണിക്കൂറിനിടെ പവന് കുറഞ്ഞത് 2280 രൂപ

 
gold

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ദിവസങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു പവൻ സ്വർണത്തിന് ആകെ 2280 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നത്തെ വ്യാപാരത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 75 രൂപ കുറഞ്ഞ് 14,650 രൂപയിലും, ഒരു പവന് 1,17,200 രൂപയിലുമാണ് എത്തിനിൽക്കുന്നത്.

ഇന്നലെ ഉച്ചയ്ക്കുശേഷമുണ്ടായ വിലക്കുറവും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. സ്വർണത്തിന് പുറമെ വെള്ളി വിലയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് വിപണി നിരക്ക്.

Tags

Share this story

From Around the Web