സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 1.02 ലക്ഷത്തിലേക്ക്. വെള്ളി വിലയും കുറഞ്ഞു

 
gold

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് വിപണി രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം, ഇന്ന് (മാര്‍ച്ച് 23) 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 545 രൂപയും പവന് 4360 രൂപയും കുറഞ്ഞ് ഒരു പവന്റെ വില 1,02,680 രൂപ എന്ന നിരക്കിലേക്ക് താഴ്ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 12,835 രൂപയാണ് ഇന്നത്തെ വില. മാര്‍ച്ച് ഒന്നിന് 1,26,920 രൂപയെന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്ന സ്വര്‍ണം, മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്കായ മാര്‍ച്ച് 16-ലെ 1,15,440 രൂപയും മറികടന്നാണ് ഇപ്പോള്‍ ഒരു ലക്ഷത്തിന് തൊട്ടരികില്‍ എത്തിനില്‍ക്കുന്നത്. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ 1,07,040 രൂപയില്‍ തുടര്‍ന്ന വിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. സ്വര്‍ണത്തിനൊപ്പം വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്; ഗ്രാമിന് 15 രൂപ കുറഞ്ഞ് 230 രൂപയായും 10 ഗ്രാമിന് 2300 രൂപയായും വെള്ളി വില മാറി. ജനുവരി മാസത്തെ വില നിലവാരത്തിലേക്ക് വിപണി മടങ്ങിയെത്തുന്ന ഈ ട്രെന്റ് വരും ദിവസങ്ങളിലും തുടരുമോ എന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്.

Tags

Share this story

From Around the Web