സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 1120 രൂപ ഇടിഞ്ഞ് 1,11,960 രൂപയായി
Sep 24, 2026, 11:04 IST
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 1120 രൂപ ഇടിഞ്ഞ് 1,11,960 രൂപയായി. ഗ്രാമിന് 140 രൂപ ഇടിഞ്ഞ് 13,995 രൂപയായി. ഇന്നലെ 1,13,080 രൂപയായിരുന്നു പവന്‍ വില.
ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലേക്ക് അടുക്കുകയാണ് പവന്‍ വില. സെപ്റ്റംബര്‍ രണ്ടിന് രേഖപ്പെടുത്തിയ 1,11,480 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നതിനെ തുടര്‍ന്ന് എണ്ണവിലയിലുണ്ടാകുന്ന വര്‍ധനവാണ് സ്വര്‍ണത്തെ പിന്നിലേക്ക് വലിക്കുന്നത്. സംഘര്‍ഷം തുടരുമ്പോള്‍ വില ഇനിയും ഇടിയാനാണ് സാധ്യത.
ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4287 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളി 64.1 ഡോളര്‍ എന്ന നിലയിലുമാണ്.