സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 1360 രൂപ കുറഞ്ഞ് 1,13,520 രൂപയായി
Sep 5, 2026, 10:01 IST
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 1360 രൂപ കുറഞ്ഞ് 1,13,520 രൂപയായി. ഗ്രാമിന് 170 രൂപ കുറഞ്ഞ് 14,190 രൂപയായി. ഇന്നലെ 1,14,880 രൂപയായിരുന്നു പവന്‍ വില.
സെപ്തംബര്‍ ഒന്നിന് 1,15,080 രൂപയായിരുന്നു വില. ഇത് തൊട്ടടുത്ത ദിവസം 1,11,480 രൂപ വരെ ഇടിഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വര്‍ധനവുണ്ടായി.
പശ്ചിമേഷ്യയിലെ അനിശ്ചിതാവസ്ഥയും പലിശ നിരക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം എന്താകുമെന്ന ആകാംക്ഷയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇതിന്റെ ഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചാഞ്ചാട്ടമാണ് വിലയില്‍ അനുഭവപ്പെട്ടത്.
ആഗോളവിപണിയില്‍ സ്വര്‍ണവില ഇടിവിലാണ്. ട്രോയ് ഔണ്‍സിന് 63 ഡോളര്‍ ഇടിഞ്ഞ് 4430 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി 1.34 ശതമാനം ഇടിഞ്ഞ് 66.22 ഡോളര്‍ എന്ന നിലയിലുമാണ്.