സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്; പവന് 440 രൂപ ഇടിഞ്ഞ് 1,12,080 രൂപയിലെത്തി,വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്

 
gold



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,010 രൂപയായും പവന്റെ വില 1,12,080 രൂപയായും താഴ്ന്നു. 


സെപ്റ്റംബര്‍ 16 ഇന്നലെ ഗ്രാമിന് 14,065 രൂപയിലും പവന് 1,12,520 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വില വ്യതിയാനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.

 അതേസമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയിലുമാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.

Tags

Share this story

From Around the Web