സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 480 രൂപയുടെ ഇടിവ്
Oct 7, 2026, 12:02 IST
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്നിരുന്ന സ്വര്‍ണവിലയില്‍ ഇടിവ്. പവന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 1,09,680 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈ വര്‍ഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വര്‍ണവിലയിലെ സര്‍വ്വകാല റെക്കോര്‍ഡ്. കഴിഞ്ഞ ഡിസംബര്‍ 23-നാണ് ചരിത്രത്തിലാദ്യമായി പവന്റെ വില ഒരു ലക്ഷം രൂപ കടന്നത്.
പശ്ചിമേഷ്യന്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കിലെ മാറ്റങ്ങളുമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിലും വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.