സംസ്ഥാനത്ത് സ്വര്‍ണവില ഇടിയുന്നു; ഒരു പവന് 280 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വന്‍ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 280 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്കുപ്രകാരം, നിലവില്‍ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 13,685 രൂപയിലും ഒരു പവന്‍ സ്വര്‍ണത്തിന് 1,09,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വലിയ തോതില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ (ഒക്ടോബര്‍ 12) രാവിലെയും ഉച്ചയ്ക്കുശേഷവുമായി വിപണിയില്‍ ആകെ 1,280 രൂപയാണ് കുറഞ്ഞത്.
അങ്ങനെ രണ്ട് ദിവസത്തിനിടെ ആകെ 1,560 രൂപയുടെ കുറവാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. സ്വര്‍ണത്തിന് പുറമെ സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് വെള്ളിക്ക് ഗ്രാമിന് 235 രൂപയിലും പവന് 2350 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.