സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

 
gold


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറച്ചുനാളുകളായി വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. 

ഇന്നലെ പവന് 1300 രൂപയോളം കുറഞ്ഞ് 1,02,760 രൂപയിലിലെത്തിയിരുന്നു. ഇന്ന് പവന് 920 രൂപ കുറഞ്ഞ് 1,03,240 രൂപയായിരിക്കുകയാണ്. ഇത് സ്വര്‍ണം വാങ്ങാനായി കാത്തിരുന്നവര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത് ജൂണ്‍ 30നായിരുന്നു. അന്ന് പവന് 1,02,760 രൂപയുംഗ്രാമിന് 12,845 രൂപയുമായിരുന്നു. 


ജൂണ്‍ 1,2,3 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയിരുന്നത് അന്ന് പവന് 114,560 രൂപയുംഗ്രാമിന് 14,320 രൂപയുമായിരുന്നു.

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. 

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍  രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണവില നിര്‍ണയിക്കപ്പെടുന്നത്.


അതേസമയം, ഇന്നത്തെ വെള്ളിവിലയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഒരുഗ്രാമിന് 244.90 രൂപയും കിലോ?ഗ്രാമിന് 2,44,900 രൂപയുമാണ്. ഇന്നലെ ഒരുഗ്രാം വെള്ളിക്ക് 245 രൂപയായിരുന്നു.

 അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
 

Tags

Share this story

From Around the Web