സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
Jun 29, 2026, 14:41 IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ നാല് ദിവസങ്ങളായി തുടര്‍ന്നുവന്ന വിലക്കയറ്റത്തിന് വിരാമമിട്ടുകൊണ്ടാണ് സ്വര്‍ണവിലയില്‍ ഇന്നു കുറവുണ്ടായിരിക്കുന്നത്.
22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,110 രൂപയായും, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,04,880 രൂപയായും താഴ്ന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പവന് 1,05,560 രൂപയായിരുന്നു വില. അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,400 രൂപയുമാണ് ഇന്നത്തെ നിരക്ക്.