കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്; പവന് കുറഞ്ഞത് 800 രൂപ

 
gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റയടിക്ക് പവന് 800 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 1,09,400 രൂപയായി താഴ്ന്നു. കഴിഞ്ഞ ദിവസം 1,10,200 രൂപയായിരുന്നു സ്വര്‍ണവില.
 വില ഇനിയും കുതിച്ചുയരുമെന്ന ആശങ്കയ്ക്കിടയിലാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ഈ വിലയിടിവ് ഉണ്ടായിരിക്കുന്നത്.

നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,675 രൂപയാണ്. പണിക്കൂലിയും മറ്റ് നികുതികളും കൂടി ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഏകദേശം 1,26,204 രൂപവരെ നല്‍കേണ്ടിവരും. 
അതേസമയം, വിപണിയില്‍ ഒരു കിലോഗ്രാം വെള്ളിയുടെ വില 2,34,900 രൂപയായും (ഒരു ഗ്രാമിന് 234.90 രൂപ) തുടരുന്നുണ്ട്.

Tags

Share this story

From Around the Web