കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 60 രൂപയുടെ കുറവ്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 60 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,155 രൂപയായാണ കുറഞ്ഞത്. പവന്‍ വിലയില്‍ 480 രൂപയുടെ കുറവുണ്ടായി. അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില സ്റ്റഡിയായി തുടരുകയാണ്.
സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 4,029.08 ഡോളറിലാണ് വ്യാപാരം. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 4,028.10 ഡോളറിലേക്ക് എത്തി. ഫെഡറല്‍ റിസര്‍വിന്റെ പലിശനയവും ഇറാന്‍ യുദ്ധവുമായിരിക്കും ഇനി സ്വര്‍ണത്തെ സ്വാധീനിക്കുക.
മാര്‍ക്കറ്റ് വിദഗ്ധരില്‍ 70 ശതമാനം പേരും ഫെഡ് പലിശനിരക്ക് കൂട്ടാന്‍ സാധ്യതയില്ലെന്നാണ് പ്രവചിക്കുന്നത്. അതുകൊണ്ട് സ്വര്‍ണവിലയില്‍ കാര്യമായ ചാഞ്ചട്ടങ്ങള്‍ പ്രതീക്ഷിക്കേണ്ട.
ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റിയും ബോംബെ സൂചിക സെന്‍സെക്സും ഉയര്‍ന്നു. നിഫ്റ്റിയില്‍ 0.9 ശതമാനം നേട്ടമുണ്ടായപ്പോള്‍ സെന്‍സെക്സ് 794 പോയിന്റും ഉയര്‍ന്നു.
അതേസമയം, ഏഷ്യയിലെ മറ്റ് പ്രമുഖ ഇന്‍ഡക്സുകള്‍ ഇടിഞ്ഞിട്ടുണ്ട്. ദക്ഷിണകൊറിയയുടെ കൊസ്പി 8.17 ശതമാനവും ജപ്പാന്റെ നിക്കി 2.32 ശതമാനവും ഇടിഞ്ഞു. ചൈനയുടെ ഷാങ്ഹായി കോംപോസൈറ്റ് 0.53 ശതമാനവും ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ്സങ് സൂചിക മുന്നേറി.