സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്,ഗ്രാമിന് 240 രൂപയുടെ കുറവ്,ഒരു ഗ്രാം സ്വർണത്തിന്റെ വില 14,015 

 
gold


കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 240 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,015 രൂപയായി കുറഞ്ഞു. പവന് 1,920 രൂപയുടെ കുറവാണ് ഉണ്ടായത്. 1,12,120 രൂപയായാണ് വില കുറഞ്ഞത്. രാജ്യാന്തര വിപണിയിലും സ്വർണം നഷ്ടത്തിലാണ്.


അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്. വെള്ളിയാഴ്ച സ്വർണവില നേരിയ തോതിൽ ഉയർന്നെങ്കിലും തുടർച്ചയായ മൂന്നാം ആഴ്ചയും നഷ്ടത്തിൽ അവസാനിക്കാനുള്ള പാതയിലാണ് സ്വർണം. ഈ ആഴ്ച ഇതുവരെ സ്പോട്ട് ഗോൾഡിന്റെ വിലയിൽ 2 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്.വെള്ളിയാഴ്ച സ്പോട്ട് ഗോൾഡ് ഔൺസിന് 0.2 ശതമാനം ഉയർന്ന് 4,324.79 ഡോളറിലെത്തി. 

എന്നാൽ ഡിസംബർ ഡെലിവറി യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് ഏകദേശം 1 ശതമാനം ഇടിഞ്ഞ് 4,364.70 ഡോളറിലായിരുന്നു.

സ്വർണവിലയിലെ ഇപ്പോഴത്തെ സമ്മർദ്ദത്തിന് പ്രധാന കാരണം അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യത ശക്തമായതാണ്.ഇന്ന് പുറത്തുവരുന്ന അമേരിക്കൻ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് അഥവാ സിപിഐ കണക്കുകളിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്. പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്നാൽ ഫെഡിന് പലിശനിരക്ക് ഉയർത്താനുള്ള സമ്മർദ്ദം കൂടും.


 

Tags

Share this story

From Around the Web