സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.160 രൂപ ഒരു പവന് കുറഞ്ഞു

 
gold

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുന്നു. ഇന്ന് വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

 160 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണവില 1,18,720 രൂപയായി.

ഇന്നലെ ഒരു പവന് 1,18,560 രൂപ എന്ന നിലായിരുന്നു വ്യാപാരം നടന്നത്. 80 രൂപയുടെ വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്.

 ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഇതോടെ സ്വര്‍ണവില എത്തുകയും ചെയ്തു. ഇപ്പോഴിതാ ഇന്ന് വില കുറഞ്ഞിരിക്കുകയാണ്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,820 രൂപയാണ്. 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 1,18,640 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില ഉണ്ടായിരുന്നത്. 

രണ്ട് തവണയാണ് അന്ന് സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായത്. 

രാവിലെ 1,18,320 എന്ന സര്‍വകാല റെക്കോര്‍ഡിലാണ് വ്യാപാരം നടന്നതെങ്കില്‍ ഉച്ച കഴിഞ്ഞതോടെ വില ഇടിഞ്ഞു. 1,17,520 രൂപയായിരുന്നു ഉച്ചയ്ക്ക് ശേഷമുള്ള ഒരു പവന്റെ നിരക്ക്. 

Tags

Share this story

From Around the Web