സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് വിലയിടിയുന്നത് രണ്ടാം തവണ, ഗ്രാമിന് 120 രൂപയുടെ കുറവ്

 
gold

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില രണ്ടാമതും ഇടിഞ്ഞു. ഗ്രാമിന് 105 രൂപയുടെ കുറവാണ് ഇന്ന് ഉച്ചക്ക് ശേഷം ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,590 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 840 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,00,720 രൂപയായി കുറഞ്ഞു.

ഇന്ന് രാവിലേയും സ്വര്‍ണവില ഇടിഞ്ഞിരുന്നു. ഗ്രാമിന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,695 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 960 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,01,560 രൂപയായാണ് കുറഞ്ഞത്. 18കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 100 രൂപയും പവ് 800 രൂപയും കുറഞ്ഞു. ഗ്രാമിന് 10,390 രൂപയായും പവന് 83,120 രൂപയായുമാണ് വില കുറഞ്ഞത്.

തുടര്‍ച്ചയായ ഇടിവിനൊടുവില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി.സ്‌പോട്ട് ഗോള്‍ഡ് വില വെള്ളിയാഴ്ച ഒരു ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,915.31 ഡോളറിലെത്തി. ഡിസംബറിലെ യു.എസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 0.9 ശതമാനം ഉയര്‍ന്ന് 3,919.60 ഡോളറിലുമെത്തി. എങ്കിലും ഈ ആഴ്ച ഇതുവരെ സ്വര്‍ണവിലയില്‍ 3.5 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.

അതേസമയം, സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി യു.എസ് പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകള്‍ തുടരുകയാണ്. ഡിസംബറില്‍ യു.എസ് ഫെഡറല്‍ റിസര്‍വ് 25 ബേസിസ് പോയിന്റ് പലിശനിരക്ക് ഉയര്‍ത്താന്‍ 89 ശതമാനം സാധ്യതയുണ്ടെന്നാണ് സിഎംഇ ഫെഡ്വാച്ച് പ്രവചിക്കുന്നത്്. 50 ബേസിസ് പോയിന്റിന്റെ വര്‍ധനയ്ക്ക് 11 ശതമാനം സാധ്യതയും വിപണി കല്‍പ്പിക്കുന്നുണ്ട്.

പലിശനിരക്ക് ഉയരാനുള്ള സാധ്യത സ്വര്‍ണത്തിന് തിരിച്ചടിയാണ്. പലിശ ലഭിക്കാത്ത നിക്ഷേപമായതിനാല്‍ ഉയര്‍ന്ന പലിശനിരക്കുള്ള സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാം. യു.എസ് ഫെഡറല്‍ റിസര്‍വ് കൂടുതല്‍ പലിശവര്‍ധനകള്‍ പരിഗണിക്കേണ്ടിവരുമെന്ന് ന്യൂയോര്‍ക്ക് ഫെഡ് പ്രസിഡന്റ് ജോണ്‍ വില്യംസും സൂചിപ്പിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web