സ്വര്‍ണ്ണവിലയില്‍ വീണ്ടും വന്‍ ഇടിവ്,വെള്ളി വിലയിലും വന്‍ കുറവ്

 
gold

കൊച്ചി: ആഗോള വിപണിയിലെ തളര്‍ച്ചയെത്തുടര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയിലും, പവന് 2480 രൂപ കുറഞ്ഞ് 1,01,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 13,040 രൂപ, പവന് 1,04,320 രൂപ എന്ന നിരക്കില്‍ നിന്നാണ് ഈ വലിയ തിരുത്തല്‍ ഉണ്ടായത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 250 രൂപ കുറഞ്ഞ് 10,420 രൂപയും (പവന് 83,360 രൂപ), 14 കാരറ്റിന് ഗ്രാമിന് 200 രൂപ കുറഞ്ഞ് 8,150 രൂപയും (പവന് 65,200 രൂപ), ഒമ്പത് കാരറ്റിന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 5260 രൂപയുമായി (പവന് 42,080 രൂപ). വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 200 രൂപയും 10 ഗ്രാമിന് 2000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Tags

Share this story

From Around the Web