സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 1,160 രൂപ കുറവ്

 
gold

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഇന്നലെ രാവിലെ ഉണ്ടായിരുന്ന വിലയില്‍ നിന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 145 രൂപയും, പവന് 1,160 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,230 രൂപയായും, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,840 രൂപയായും കുറഞ്ഞതായി കേരള ഗോള്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 1,07,000 രൂപയായിരുന്നു വില. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെയുള്ള നിരക്കുകള്‍ കൂടി ചേരുമ്പോള്‍ വിലയില്‍ മാറ്റമുണ്ടാകും. വെള്ളി വിലയിലും സമാനമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് നിലവിലെ നിരക്ക്.

Tags

Share this story

From Around the Web