കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 95 രൂപയുടെ കുറവ്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 95 രൂപയുടെ കുറവാണ് ഉണ്ടായത്. 14,145 രൂപയായാണ് ഗ്രാമിന്റെ വില കുറഞ്ഞത്. പവന്റെ വിലയില്‍ 760 രൂപയുടെ കുറവാണ് ഉണ്ടായത്. 1,13,160 രൂപയായാണ് പവന്റെ വില കുറഞ്ഞത്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 18കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,620 രൂപയും പവന് 92,960 രൂപയായുമാണ് വിലയിടിഞ്ഞത്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടയിലും രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ മൂന്ന് സെഷനുകളിലായി താഴ്ന്ന സ്വര്‍ണം ഔണ്‍സിന് ഏകദേശം 4,350 ഡോളറിന് സമീപമാണ് വ്യാപാരം നടത്തുന്നത്.
കഴിഞ്ഞ മൂന്ന് സെഷനുകളിലായി സ്വര്‍ണവില ഏകദേശം 2.6 ശതമാനം ഇടിഞ്ഞു.സാധാരണയായി യുദ്ധവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും സ്വര്‍ണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ആവശ്യകത വര്‍ധിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മറ്റൊരു വഴിയിലൂടെയാണ് സ്വര്‍ണത്തെ ബാധിക്കുന്നത്.