സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഗ്രാമിന് 255 രൂപയുടെ ഇടിവ്്, ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,215 രൂപയായി കുറഞ്ഞു
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഗ്രാമിന് 255 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,215 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 2040 രൂപയുടെ കുറവുണ്ടായി. 97,720 രൂപയായാണ് പവന്റെ വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 205 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 10,000 രൂപയായും പവന്‍േറത് 80,000 രൂപയായും കുറഞ്ഞു.
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. യുഎസ് ഡോളര്‍ ശക്തിയാര്‍ജിച്ചതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളും സ്വര്‍ണത്തിന് തിരിച്ചടിയായി. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്.
ബുധനാഴ്ച സ്പോട്ട് ഗോള്‍ഡ് വില 1.4 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,796.37 ഡോളറിലെത്തി. 2025 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയിലും ഇടിവുണ്ടായി. ഡിസംബറില്‍ കാലാവധി പൂര്‍ത്തിയാകുന്ന ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 1.7 ശതമാനം കുറഞ്ഞ് ഔണ്‍സിന് 3,799.30 ഡോളറിലെത്തി.
അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ 19 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഡോളര്‍ ഉയര്‍ച്ച സ്വര്‍ണത്തിന്റെ ആവശ്യകത കുറക്കുന്നുണ്ട്. ഇതാണ് വിലയെ സമ്മര്‍ദത്തിലാക്കുന്നത്.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന സൂചനകളാണ് വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നത്.
ന്യൂയോര്‍ക്ക് ഫെഡ് പ്രസിഡന്റ് ജോണ്‍ വില്യംസ് പണപ്പെരുപ്പ സമ്മര്‍ദം കുറയ്ക്കാന്‍ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.ഡിസംബറിലെ യോഗത്തില്‍ 0.25 ശതമാനം പോയിന്റ് പലിശ വര്‍ധനയുണ്ടാകാന്‍ 95.7 ശതമാനം സാധ്യതയുണ്ടെന്നാണ്