സ്വർണവിലയിൽ ഇന്നും വർധനവ്! വിലയറിയാം
Apr 15, 2026, 14:17 IST
സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെയുള്ള വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 130 രൂപ വർധിച്ച് 14,240 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,920 രൂപയായി ഉയർന്നു. ഇന്നലത്തെ വിലയായ 1,12,880 രൂപയിൽ നിന്ന് 1040 രൂപയുടെ വർധനവാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. സ്വർണത്തിനൊപ്പം വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 270 രൂപ എന്ന നിരക്കിലാണ് വെള്ളിയുടെ ഇന്നത്തെ വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ ആഗോള യുദ്ധസാഹചര്യങ്ങളുമാണ് സ്വർണവില ഇത്രയധികം ഉയരാൻ കാരണമാകുന്നത്. 2026 ജനുവരിയിൽ രേഖപ്പെടുത്തിയ പവന് 1,31,160 രൂപ എന്ന റെക്കോർഡ് നിരക്കിലേക്ക് വില വീണ്ടും എത്തിയേക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.