സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു
സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ , രാവിലത്തെ ഇടിവില് ശേഷം ഉച്ചയോടെ ഉയര്‍ന്ന സ്വര്‍ണ്ണവില, ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു. വെള്ളിയാഴ്ച രാവിലെ, ഒരു പവന്‍ സ്വര്‍ണ്ണത്തിനു 1,05,160 രൂപയാണ് രേഖപ്പെടുത്തിയത്.
ഇന്നലെ വൈകുന്നേരത്തെ അപേക്ഷിച്ചു 160 രൂപയുടെ കുറവാണു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വിലയില്‍ ഉണ്ടായത്. ഇന്നലെ ഉച്ച മുതല്‍ ഗ്രാമിന് 13,165 രൂപയായിരുന്ന സ്വര്‍ണ്ണവില 20 രൂപയിടിഞ്ഞു 13,145 രൂപയായി.
ആഭ്യന്തരതലത്തിലും അന്താരാഷ്ട്രതലത്തിലും നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥകളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണവിലയിലെ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുന്നതിനെപ്പറ്റിയുള്ള വെല്ലുവിളികള്‍ തുടരുന്നതും, റഷ്യ യുക്രെയിനില്‍ നടത്തിയ മിസൈല്‍ഡ്രോണ്‍ ആക്രമണങ്ങളും, ഇറാനിലെ കലാപവും സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിനുള്ള ആവശ്യം വര്‍ധിപ്പിച്ചതായി ആണ് സൂചന.
പ്രാദേശികമായും സ്ഥിതിഗതികള്‍ മെച്ചമല്ല. അമേരിക്കയുമായി ഉള്ള ബന്ധത്തിലെ കല്ലുകടിയും , വ്യാപാര കരാര്‍ ഒപ്പിടുന്നതിലെ കാലതാമസവും വിപണിയില്‍ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.
അമേരിക്കയുടെ തീരുവ ഭീക്ഷണിയും നിക്ഷേപകരെ ഓഹരിവിപണിയില്‍ നിന്നും അകറ്റി സ്വര്ണത്തിലേക്ക് ആകര്‍ഷിക്കുന്നു.
ഇന്ന് പുറത്തുവരുന്ന യുഎസ് നോണ്‍-ഫാം പേറോള്‍സ് ഡാറ്റ സമീപഭാവിയിലുള്ള നിക്ഷേപകരുടെ നിക്ഷേപ സ്വഭാവത്തെ സ്വാധീനിക്കും