സ്വര്‍ണവിലയില്‍ വര്‍ധനവ്, ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13,570 രൂപയായി
 

 
gold


 

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് 280 രൂപ വര്‍ധിച്ച് 1,08,560 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13,570 രൂപയുമായി. ഇന്നലെ 1,08,280 രൂപയായിരുന്നു പവന്‍ വില.

നിലവില്‍ സമീപകാലത്തെ കുറഞ്ഞ വിലയ്ക്ക് അരികിലാണ് സ്വര്‍ണം. ഒക്ടോബര്‍ 16ലെ വിലയായ 1,08,120 രൂപയാണ് ഈ മാസത്തെ താഴ്ന്ന വില. ഒക്ടോബര്‍ 10ലെ വിലയായ 1,11,040 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില.

ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4180 ഡോളറിലെത്തി. 20 ഡോളറിന്റെ വര്‍ധനവുണ്ട്. വെള്ളി ഒന്നരശതമാനത്തോളം വില വര്‍ധിച്ച് 57.69 ഡോളറിലെത്തി.

Tags

Share this story

From Around the Web