സ്വര്‍ണവിലയില്‍ നേരിയ വര്‍ധന, ഗ്രാമിന് 15 രൂപ വര്‍ധിച്ചു
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,185 രൂപയായി ഉയര്‍ന്നു.പവന്റെ വിലയില്‍ 120 രൂപയുടെ വര്‍ധനയുണ്ടായി. പവന്റെ വില 1,13,480 രൂപയായാണ് വര്‍ധിച്ചത്.
18കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധനയുണ്ടായിട്ടുണ്ട്. 10 രൂപയുടെ വര്‍ധന ഗ്രാമിനും 80 രൂപയുടെ വര്‍ധന പവനും രേഖപ്പെടുത്തി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,655 രൂപയായും പവന് 93,240 രൂപയായും വില ഉയര്‍ന്നു.
ആഗോള വിപണിയില്‍ സ്വര്‍ണവിലയ്ക്ക് കാര്യമായ മുന്നേറ്റമില്ല. അമേരിക്കയിലെ പലിശനിരക്ക് കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തുടരാമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയെ സമ്മര്‍ദത്തിലാക്കുന്നത്. നിക്ഷേപകര്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അധികൃതരുടെ വരാനിരിക്കുന്ന നീക്കങ്ങളിലേക്കാണ് ഉറ്റുനോക്കുന്നത്.
ചൊവ്വാഴ്ച സ്പോട്ട് സ്വര്‍ണവില ഔണ്‍സിന് 4,344.29 ഡോളറിലായിരുന്നു, മുന്‍നിലയില്‍ നിന്ന് കാര്യമായ മാറ്റമുണ്ടായില്ല. അമേരിക്കന്‍ സ്വര്‍ണ ഫ്യൂച്ചേഴ്സ് വിലയും 4,381.80 ഡോളറില്‍ സ്ഥിരത പുലര്‍ത്തി
കഴിഞ്ഞ ആഴ്ച അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് 0.25 ശതമാനം ഉയര്‍ത്തിയിരുന്നു. വരും മാസങ്ങളിലും കൂടുതല്‍ നിരക്ക് വര്‍ധനയ്ക്കുള്ള സാധ്യതയും ഫെഡ് സൂചിപ്പിച്ചു.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ഫെഡിന് കൂടുതല്‍ നടപടികള്‍ ആവശ്യമായി വരാമെന്ന് സെന്റ് ലൂയിസ് ഫെഡ് പ്രസിഡന്റ് ആല്‍ബര്‍ട്ടോ മുസാലെമും വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ ഡിമാന്‍ഡും ഉയര്‍ന്ന ചരക്ക് വിലയും പണപ്പെരുപ്പ സമ്മര്‍ദം വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ നിലപാട്.