റെക്കോര്‍ഡുകള്‍ തകര്‍ത്ത് പൊന്നിന്റെ കുതിപ്പ്: പവന് ഇന്ന് വര്‍ധിച്ചത് 1400 രൂപ

 
gold


തിരുവന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. ഏതാനും ദിവസത്തെ ഇടിവിന് ശേഷം വലിയൊരു കുതിപ്പാണ് വിപണിയില്‍ ദൃശ്യമാകുന്നത്. 

ആഗോളതലത്തില്‍ അമേരിക്ക-ഇറാന്‍ ചര്‍ച്ചകളിലുണ്ടാകുന്ന നിര്‍ണ്ണായക മാറ്റങ്ങളാണ് നിലവില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഒരു ദിവസം തന്നെ രണ്ടുതവണ വില മാറുന്ന സാഹചര്യം സ്വര്‍ണ്ണ വിപണിയില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.

കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ വര്‍ധിച്ച് 14,600 രൂപയായി. ഇതോടെ പവന് 1400 രൂപയുടെ വര്‍ദ്ധനവോടെ സര്‍വ്വകാല റെക്കോര്‍ഡ് വിലയായ 1,16,800 രൂപയിലെത്തി. 

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,055 രൂപയും പവന് 96,440 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വിലയില്‍ വലിയ മാറ്റങ്ങളില്ലാതെ ഗ്രാമിന് 275 രൂപ എന്ന നിരക്കില്‍ തുടരുന്നു.


വില ഇത്രയധികം വര്‍ദ്ധിച്ച സാഹചര്യത്തില്‍, ആഭരണങ്ങള്‍ അത്യാവശ്യമായി വാങ്ങേണ്ടവര്‍ കുറഞ്ഞ കാരറ്റിലുള്ളവ തിരഞ്ഞെടുക്കുന്നത് ലാഭകരമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 


സ്വര്‍ണം ഒരു നിക്ഷേപമായി കാണുന്നവര്‍ ആഭരണങ്ങള്‍ക്ക് പകരം സ്വര്‍ണക്കട്ടികളോ നാണയങ്ങളോ വാങ്ങുന്നതാണ് പണിക്കൂലി ലാഭിക്കാന്‍ മികച്ച മാര്‍ഗ്ഗം.

Tags

Share this story

From Around the Web