സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്,പവന് 1040 രൂപ വര്‍ധിച്ച് 1,14,280 രൂപയായി
 

 
gold

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. പവന് 1040 രൂപ വര്‍ധിച്ച് 1,14,280 രൂപയായി. ഗ്രാമിന് 130 രൂപ വര്‍ധിച്ച് 14,285 രൂപയായി. ഇന്നലെ 1,13,240 രൂപയായിരുന്നു പവന്‍ വില.


തുടര്‍ച്ചയായ രണ്ടാംദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. പവന്‍ വിലയില്‍ 1,160 രൂപയുടെ വര്‍ധനവാണ് ഇന്നലെയുണ്ടായത്. ഇതോടെ രണ്ട് ദിവസം കൊണ്ട് 2200 രൂപയാണ് വര്‍ധിച്ചത്.


സെപ്റ്റംബര്‍ ഒന്നിലെ വിലയായ 1,15,080 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന പവന്‍ വില. സെപ്റ്റംബര്‍ രണ്ടിന് ഏറ്റവും താഴ്ന്ന നിരക്കായ 1,11,480ലേക്ക് വീണിരുന്നു.
അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് സ്വര്‍ണവിലയെ മുകളിലേക്കുയര്‍ത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസവും എണ്ണവില താഴ്ന്നതോടെ പണപ്പെരുപ്പം വീണ്ടും ശക്തമാകുമെന്ന ആശങ്കയില്‍ കുറവുണ്ടായി. വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ഭീതിയും കുറഞ്ഞു.
ആഗോളവിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 17 ഡോളര്‍ വര്‍ധിച്ച് 4378 ഡോളര്‍ എന്ന നിലയിലാണ്. വെള്ളിക്ക് ഒരു ശതമാനം വര്‍ധിച്ച് 66.25 ഡോളര്‍ എന്ന നിലയിലുമാണ്.

Tags

Share this story

From Around the Web