സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.ഒരു ഗ്രാം സ്വര്‍ണത്തിന് 110 രൂപ കൂടി
Updated: Sep 8, 2026, 13:43 IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 110 രൂപയാണ് കൂടിയത്. ഇതോടെ കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്കുപ്രകാരം 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 14,240 രൂപയും, ഒരു പവന് 1,13,920 രൂപയുമായി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ ഗ്രാമിന് 60 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. അന്ന് ഗ്രാമിന് 14,130 രൂപയും പവന് 1,13,040 രൂപയുമായിരുന്നു വിപണി വില. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വിലവ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിലയിലും നേരിട്ട് പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും, 10 ഗ്രാമിന് 2,500 രൂപയുമാണ് വിപണിയിലെ ഇന്നത്തെ നിരക്ക്.