നിലമ്പൂര്‍ വനത്തില്‍ സ്വര്‍ണ്ണ ഖനനശ്രമം; മമ്പാട് സ്വദേശികളായ ഏഴുപേര്‍ പിടിയില്‍
Dec 28, 2025, 20:19 IST
മലപ്പുറം: നിലമ്പൂര്‍ വനമേഖലയില്‍ അനധികൃതമായി സ്വര്‍ണ്ണ ഖനനം നടത്താന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍.
വനം ഇന്റലിജന്‍സും നിലമ്പൂര്‍ റേഞ്ച് ഓഫീസറും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മമ്പാട് പുള്ളിപ്പാടം സ്വദേശികളായ സംഘം വലയിലായത്.
ചാലിയാര്‍ പുഴയുടെ മമ്പാട് കടവ് കേന്ദ്രീകരിച്ചായിരുന്നു ഖനനം നടന്നിരുന്നത്. മോട്ടോര്‍ പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് പുഴയില്‍ നിന്ന് മണല്‍ ഊറ്റിയെടുത്ത് വന്‍തോതില്‍ സ്വര്‍ണം അരിച്ചെടുക്കാനായിരുന്നു ഇവരുടെ നീക്കം.
വനമേഖലയിലെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നു എന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് വനം വകുപ്പ് നടപടി സ്വീകരിച്ചത്.