വിമാനത്തിലെ ശുചിമുറിയിൽ പ്രഷർ പമ്പിൽ ഒളിപ്പിച്ച നിലയിൽ സ്വർണം; നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ 181 യാത്രക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം

 
plane

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രഷർ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം ഡി.ആർ.ഐ പിടികൂടി. വ്യാപകമായി സംഘം ചേർന്ന് സ്വർണം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഡി.ആർ.ഐയുടെ പരിശോധന.

റാസൽ ഖൈമയിൽ നിന്നും വന്ന ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് പ്രഷർ പമ്പിൽ ഒളിപ്പിച്ച നിലയിൽ 625 ഗ്രാം സ്വർണം കണ്ടെത്തിയത്. ഈ സ്വർണം ആരാണ് കൊണ്ടുവന്നതെന്നറിയാൻ വിമാനത്തിലെത്തിയ 181 യാത്രക്കാരെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തും.

റാസൽ ഖൈമയിൽ നിന്നും എത്തിച്ച സ്വർണം കസ്റ്റംസ് പരിശോധന ഒഴിവാക്കി വിമാനത്താവളവുമായി ബന്ധപ്പെട്ട ഏതെങ്കിലും യാത്രക്കാരെ ഉപയോഗിച്ചോ അതല്ലെങ്കിൽ ആഭ്യന്തര യാത്രക്കാരെ ഉപയോഗിച്ചോ പുറത്തു കടത്താനാകാം ലക്ഷ്യമിട്ടതെന്നും സംശയിക്കുന്നു. വിമാനത്തിനകത്ത് ശുചീകരണ ചുമതലയുള്ളവരെയും ചോദ്യം ചെയ്യും.

Tags

Share this story

From Around the Web