വീണ്ടും വീണ് സ്വര്‍ണം; വിലയില്‍ കനത്ത ഇടിവ്. 1.20 ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്ന ശേഷമാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില ഇടിയുന്നത്
Aug 31, 2026, 11:33 IST
കോഴിക്കോട്: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 1080 രൂപ കുറഞ്ഞ് 1,14,960 രൂപയായി. ഗ്രാമിന് 135 രൂപ കുറഞ്ഞ് 14,370 രൂപയായി. 1,16,040 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ പവന്‍ വില.
1.20 ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്ന ശേഷമാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില ഇടിയുന്നത്. ആഗസ്റ്റ് ആദ്യം 1,05,760 രൂപയെന്ന നിലയിലായിരുന്നു പവന്‍ വില. മൂന്നാഴ്ച കൊണ്ട് പതിനയ്യായിരത്തിലേറെ രൂപ വര്‍ധിച്ച ശേഷമാണ് ഇപ്പോള്‍ വിലയിടിവ്.
രാജ്യാന്തര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 12 ഡോളര്‍ ഇടിഞ്ഞ് 4419 ഡോളറായി. ഒരുവേള വില 4397 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. ജൂണിന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണിത്.
പണപ്പെരുപ്പം ഭീഷണിയാണെന്നും അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്തേണ്ടി വരുമെന്നുമുള്ള യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ മുന്നറിയിപ്പാണ് വിലയെ സ്വാധീനിക്കുന്നത്.