സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശങ്ക; കേരളത്തിലെ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ തന്നെ തുടരുന്നു
കേരളത്തിലെ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ തന്നെ തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങളില്ലാതെ പവന് 1,05,440 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ഈ മാസം 14-നായിരുന്നു ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയായ 1,05,600 രൂപ രേഖപ്പെടുത്തിയത്. ഇന്നലത്തെ വിലയില്‍ മാറ്റമില്ലാതെ ഇന്നും സ്വര്‍ണം പവന് 1,05,440 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമിന് 13,180 രൂപയാണ് ഇന്നും വില വന്നിരിക്കുന്നത്. ആഭരണമെന്നതിലുപരി സുരക്ഷിതമായ ഒരു നിക്ഷേപമായി സ്വര്‍ണത്തെ കാണുന്ന മലയാളികള്‍ക്ക്, വില വര്‍ദ്ധനവ് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും സ്വര്‍ണത്തോടുള്ള താല്പര്യം കുറയുന്നില്ല എന്നതാണ് വിപണിയിലെ കാഴ്ച.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വര്‍ണവില ഇത്രയധികം ഉയരാന്‍ പ്രധാന കാരണമാകുന്നത്. യുക്രൈന്‍, വെനസ്വെല എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് പുറമെ ഇറാനിലെയും ഗ്രീന്‍ലന്‍ഡിലെയും അസ്ഥിരമായ സാഹചര്യങ്ങള്‍ നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു.
സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വില വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നത്.
രാജ്യാന്തര വിപണിയിലെ വില മാറ്റങ്ങള്‍ക്കൊപ്പം ഡോളര്‍-രൂപ വിനിമയ നിരക്കും ഇറക്കുമതി തീരുവയും വരും ദിവസങ്ങളിലും കേരളത്തിലെ സ്വര്‍ണവിലയെ സ്വാധീനിക്കും.