വിലയിടിവില്‍ റെക്കോര്‍ഡിട്ട് സ്വര്‍ണവും വെള്ളിയും; സ്വര്‍ണവിലയില്‍ ഗ്രാമിന് വന്‍ ഇടിവ്

 
gold


റെക്കോര്‍ഡ് മുന്നേറ്റങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയിലും വെള്ളിവിലയിലും അപ്രതീക്ഷിതവും ശക്തവുമായ ഇടിവ്. 

ജനുവരിയിലെ റെക്കോര്‍ഡ് ഉയര്‍ന്ന നിരക്കില്‍ നിന്ന് വെള്ളിവിലയില്‍ 57 ശതമാനത്തോളവും, സ്വര്‍ണവിലയില്‍ ഗ്രാമിന് വന്‍ ഇടിവുമാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിലെ സാമ്പത്തിക മാറ്റങ്ങളും നിക്ഷേപകരുടെ സമീപനവുമാണ് ഈ വിലത്തകര്‍ച്ചയ്ക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

ക്രൂഡ് ഓയില്‍ വിലക്കയറ്റം ആഗോള പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിച്ചു. പണപ്പെരുപ്പം പിടിച്ചുകെട്ടാന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പിന്‍വാങ്ങി ബോണ്ടുകളിലേക്ക് തിരിഞ്ഞു.

 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ആശങ്കകള്‍ ടെക്‌നോളജി ഓഹരികളില്‍ വില്‍പന സമ്മര്‍ദ്ദമുണ്ടാക്കി. ഓഹരി വിപണിയിലുണ്ടായ നഷ്ടം നികത്താന്‍ പലരും സ്വര്‍ണം വിറ്റഴിച്ചതും തിരിച്ചടിയായി.


കഴിഞ്ഞ വര്‍ഷത്തെ വന്‍ കുതിപ്പിന് ശേഷം നിക്ഷേപകര്‍ വെള്ളിവിലയില്‍ ലാഭമെടുപ്പ് നടത്തിയതും ആഗോള സാമ്പത്തിക മാന്ദ്യ സൂചനകളും വെള്ളിയുടെ വ്യാവസായിക ആവശ്യകതയെ ബാധിച്ചു. 

അതേസമയം, ഇന്ത്യയിലെ ഉത്സവ-വിവാഹ സീസണും കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വീണ്ടും പിടിച്ചുനിര്‍ത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. എങ്കിലും ആഗോള വിപണിയിലെ മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.

Tags

Share this story

From Around the Web