ദൈവത്തിന്റെ ജ്ഞാനം വെളിപ്പെടുന്നത് വിനയമുള്ളവരിൽ ആണ്: ലെയോ മാർപാപ്പ

 
leo papa

ദൈവത്തിന്റെ ജ്ഞാനം വെളിപ്പെടുന്നത് വിനയമുള്ളവരിലാണെന്നും ലൗകിക ജ്ഞാനം പലപ്പോഴും അഹങ്കാരമായി മാറാറുണ്ടെന്നും ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ചത്തെ ആഞ്ചലൂസ് പ്രാർഥനയ്ക്കിടെ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.

​ബുദ്ധിമാന്മാരിലും വിവേകികളിലും നിന്ന് മറഞ്ഞിരുന്ന് തനിക്കായി കാത്തിരിക്കുന്ന ചെറിയവരിലേക്ക് വെളിപ്പെടാനാണ് ദൈവം ഇഷ്ടപ്പെടുന്നത്. സ്വന്തം ചിന്തകളിൽ മാത്രം മുഴുകിയിരിക്കുന്നവർക്ക് ക്രിസ്തുവിന്റെ സാന്നിധ്യം തിരിച്ചറിയാൻ കഴിയില്ലെന്ന് മാർപാപ്പ മുന്നറിയിപ്പ് നൽകി.

​ക്രിസ്തുവിനെ പിന്തുടരുന്ന പാത ജീവിതത്തെ തളർത്തുന്ന ഒന്നല്ല മറിച്ച് ചരിത്രത്തിലെ കറുത്ത നിമിഷങ്ങളിൽപ്പോലും വെളിച്ചം വീശുന്ന സ്വാതന്ത്ര്യത്തിന്റെ വിദ്യാലയമാണെന്നും യേശുവിലേക്ക് തിരിയുക എന്നാൽ അവന്റെ സ്നേഹത്തോട് പ്രതികരിക്കുകയും കുരിശുവരെയുള്ള അവന്റെ ജീവിതം പങ്കിടുകയും ചെയ്യുക എന്നാണെന്നും പാപ്പ വ്യക്തമാക്കി.

​കുരിശിൽ മാത്രമാണ് തിന്മ വീണ്ടെടുക്കപ്പെടുന്നത്. അടിമത്തത്തിൽ ക്രിസ്തു വിമോചനവും, യുദ്ധത്തിന്റെ ദുരിതങ്ങളിൽ ക്രിസ്തു പ്രത്യാശയും, പാപത്തിന്റെ മണിക്കൂറിൽ ക്രിസ്തു പാപമോചനവുമാണ്. ​തിന്മയാൽ മുറിവേറ്റ മനുഷ്യരാശിയെ സുഖപ്പെടുത്താൻ യേശു അവരുടെ ഭാരം ഏറ്റെടുക്കുന്നുവെന്നും യേശു നൽകുന്ന ജ്ഞാനം രക്ഷയുടെ വാഗ്ദാനമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web