ദൈവത്തിന്റെ പദ്ധതികള്‍ അളവറ്റവിധം മഹത്തരമാണ്: ലെയോ പതിനാലാമന്‍ പാപ്പ

 
LEO PAPA



ദൈവത്തിന്റെ പദ്ധതികളും ചിന്തകളും മനുഷ്യന്റെ കാഴ്ചപ്പാടുകള്‍ക്കും ആഗ്രഹങ്ങള്‍ക്കും അപ്പുറം അളവറ്റവിധം മഹത്തരവും സ്‌നേഹനിര്‍ഭരവുമാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയ തീര്‍ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പ.

മുന്തിരിത്തോട്ടത്തിലെ തൊഴിലാളികളുടെ ഉപമയെക്കുറിച്ചുള്ള സുവിശേഷഭാഗം ആസ്പദമാക്കിയാണ് മാര്‍പാപ്പ സന്ദേശം നല്‍കിയത്. പാപക്കറകള്‍ പുരണ്ട മനുഷ്യന്റെ കണക്കുകൂട്ടലുകളെക്കാള്‍ അനന്തവും കാരുണ്യപൂര്‍ണ്ണവുമാണ് ദൈവത്തിന്റെ പദ്ധതികളെന്ന് പാപ്പ ചൂണ്ടിക്കാട്ടി.


അര്‍ഹതയെക്കാളും സ്വാര്‍ഥമായ കണക്കുകൂട്ടലുകളെക്കാളും ഉപരിയായി ദൈവീകമായ കാരുണ്യവും സ്‌നേഹവും നമ്മെ നയിക്കുമ്പോഴാണ് ജീവിതത്തില്‍ യഥാര്‍ഥ സന്തോഷവും പ്രത്യാശയും സമാധാനവും ഉണ്ടാകുന്നതെന്ന് പാപ്പ വ്യക്തമാക്കി. വൈരസ്യങ്ങളും മത്സരങ്ങളും അവസാനിപ്പിച്ച് ദൈവത്തിന്റെ ദാനമായ സമാധാനത്തെയും കൃപയെയും നന്ദിയോടെ സ്വീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web