ദൈവത്തിന്റെ തിരുഹൃദയം നമുക്ക് എളിമയുടെ പാഠം പകര്‍ന്നു നല്‍കുന്നു: പാപ്പാ

 
leo pa

ഓരോ ദിവസവുംപ്രത്യേകമായി കാനറി ദ്വീപിലേക്കുള്ള യാത്രാ ദിനത്തില്‍ ലഭിച്ച ദാനങ്ങള്‍ക്ക് ദൈവത്തിനു നന്ദിയര്‍പ്പിച്ചുകൊണ്ടാണ് ലിയോ പതിനാലാമന്‍ പാപ്പായേശുവിന്റെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച്‌സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേയുള്ള വചന സന്ദേശം ആരംഭിച്ചത്. 

വിശുദ്ധ ബലിയില്‍ ദ്വീപിലെ ഏവരുടെയും അര്‍പ്പണമനോഭാവത്തെയുംഅതേസമയംവേദനകളെയും കര്‍ത്താവിനു സമര്‍പ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. കടലില്‍ ജീവന്‍ നഷ്ടപെട്ട സഹോദരങ്ങള്‍ക്കായി വിശുദ്ധ ബലിയില്‍ പ്രാര്‍ത്ഥിക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. 

സ്പെയിന്‍ മുഴുവനുംയേശുവിന്റെ തിരുഹൃദയത്തിനാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് എന്നത് ഓര്‍മ്മപ്പെടുത്തിയ പാപ്പാമാനവികതയുടെയുംകരുണയുടെയും അനുകമ്പയുടെയും ദൈവീക ഹൃദയത്തിന്റെയും ഭാവങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു.

തന്റെ സ്‌നേഹത്താല്‍ ഇസ്രയെല്‍ ജനതയെ തിരഞ്ഞെടുത്ത ദൈവത്തെക്കുറിച്ച് എടുത്തു പറഞ്ഞ പാപ്പാഅവര്‍ ഹൃദയം കഠിനമാക്കിയപ്പോള്‍ പോലുംതന്റെ സ്‌നേഹം തുടര്‍ന്നുവെന്നതും അടിവരയിട്ടു.

 ദൈവത്തിന്റെ സ്‌നേഹമെന്നത്കണക്കുകൂട്ടലുകളില്‍ അധിഷ്ഠിതമല്ലെന്നുംഅത് കേവലം ജീവ കാരുണ്യ പ്രവര്‍ത്തനമോവികാരമോ അല്ലെന്നും മറിച്ച്അത് നമ്മുടെ മുഴുവന്‍ അസ്തിത്വത്തിലും വ്യാപിച്ചുകിടക്കുന്ന ഒന്നാണെന്നു പാപ്പാ എടുത്തുപറഞ്ഞു.

 എല്ലായ്‌പ്പോഴും 'സ്‌നേഹത്തില്‍' നിലനില്‍ക്കുന്നനമ്മുടെ നന്മയെയും പൂര്‍ണ്ണമായ സന്തോഷത്തെയും  ആഗ്രഹിക്കുന്ന ദൈവത്തിന്റെ ഈ മുഖത്താണ് നാം നമ്മുടെ  ജീവിതരീതി പോലും  തിരിച്ചറിയുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

യേശുവിന്റെ തിരുഹൃദയത്തിനു നമ്മോടുള്ള സ്‌നേഹത്തിനു മറുപടി നല്‍കേണ്ടത്‌സഹോദരങ്ങളോടുള്ള സ്‌നേഹത്താല്‍ ആണെന്നതുംഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളില്‍ പാപ്പാ അടിവരയിട്ടു. 

എന്നിരുന്നാലുംക്രിസ്തുവിന്റെ ഹൃദയത്തിന്റെ സൗജന്യത  അവിടെ അവസാനിക്കുന്നില്ലയെന്നുംഓരോരുത്തരെയും അതിജീവിക്കാന്‍ മാത്രമല്ലആത്മവിശ്വാസം വീണ്ടെടുക്കാനും യാത്ര പുനരാരംഭിക്കാനും എല്ലാവരുടെയും നന്മയ്ക്കായി തന്റെ അതുല്യതയില്‍ പൂര്‍ണ്ണമായും വളരാനും അഭിവൃദ്ധി പ്രാപിക്കാനുംയേശുവിന്റെ തിരുഹൃദയം സഹായിക്കുന്നുവെന്നതും പാപ്പാ ചൂണ്ടിക്കാട്ടി.

യേശു തന്റെ ഇഹലോക വാസകാലത്ത് നല്‍കിയ കാരുണ്യപ്രവൃത്തികളുടെ സാക്ഷ്യംഎല്ലാ മനുഷ്യരാശിയുടെയും യഥാര്‍ത്ഥ വികസനത്തിനുള്ള പ്രധാന ചാലകശക്തിയാണെന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു. 

തുടര്‍ന്ന് തളര്‍വാത  രോഗിയോട് യേശു'എഴുന്നേറ്റുനിന്റെ കട്ടില്‍ എടുത്ത് നടക്കുക' (മര്‍ക്കോസ് 2:9) എന്ന് പറഞ്ഞ വചനത്തിന്റെ വെളിച്ചത്തില്‍കഷ്ടപ്പെടുന്നവരെ ആലിംഗനം ചെയ്യാനുള്ള യേശുവിന്റെ ക്ഷണം ഓരോരുത്തരും തിരിച്ചറിയണമെന്നുംഅവരുടെ ജീവിത പാതയില്‍ അവരെ പ്രോത്സാഹിപ്പിക്കണമെന്നും പാപ്പാ പറഞ്ഞു.

 യേശുവിന്റെ ഹൃദയംഎളിമയുളളതാണെന്നും അത് മറ്റുള്ളവരുമായുള്ള ബന്ധത്തിലേക്ക് നമ്മെ നയിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.  മറ്റുള്ളവര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതില്‍ വിജയിച്ചാല്‍ മാത്രമേ നമ്മുടെ സന്തോഷം കൈവരിക്കാന്‍ കഴിയൂ എന്നത്‌നമ്മുടെ മിഥ്യാധാരണയാണെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.

'ആധികാരിക വിനയം ഉള്ളിടത്ത് സ്‌നേഹമുണ്ട്‌സ്‌നേഹമുള്ളിടത്ത് സമാധാനമുണ്ട്കാരണം വിനയത്തില്‍ മാത്രമേ നാം ആരാണെന്ന് നമുക്ക് ശരിക്കും അറിയാന്‍ കഴിയൂഅതിനാല്‍ നമുക്ക് പരസ്പരം സ്‌നേഹിക്കാനുംപരസ്പരം കണ്ടുമുട്ടാനുംപരസ്പരം നല്‍കാനുംപരസ്പരം ക്ഷമിക്കാനും കഴിയും'പാപ്പാ പറഞ്ഞു. 

യേശുവിന്റെ തിരുഹൃദയത്തിന്റെ കാരുണ്യത്താല്‍ പ്രചോദിതരായിയേശുവിന്റെ കരുണയുടെയും സമാധാനത്തിന്റെയും വാഹകരായി മാറാമെന്നും പാപ്പാ പറഞ്ഞു.

Tags

Share this story

From Around the Web