'ലോകം കേള്‍ക്കാത്ത വിളി ദൈവം കേട്ടു, ദൈവത്തിന് നന്ദി, ആ മാലാഖക്കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കട്ടെ'; രാഹുലിനെതിരെ ആദ്യം പരാതി നല്‍കിയ അതിജീവിത
കോഴിക്കോട്: ലോകം കേള്‍ക്കാത്ത വിളി കേട്ടതില്‍ ദൈവത്തിന് നന്ദിയെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നല്‍കിയ അതിജീവിത. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ ദൈവം കേട്ടു. ആ മാലാഖ കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. കുട്ടിയുടെ പിതാവാകാന്‍ യോഗ്യനല്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇന്നലെ അര്‍ധരാത്രിയാണ് പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്ന് പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാഹുലിന്റെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി.