വേദന അനുഭവിക്കുന്ന സഹോദരീസഹോദരന്മാര്‍ക്ക് തന്റെ സാന്ത്വനം പകര്‍ന്നു നല്കാന്‍ ദൈവം നമ്മെ വിളിക്കുന്നുവെന്ന് ലിയോപതിന്നാലാമന്‍ പാപ്പ

ബലഹീനതയുടെയും ദുഃഖത്തിന്റെയും വേദനയുടെയും അവസ്ഥകളനുഭവിക്കുന്ന നിരവധിയായ സഹോദരീസഹോദരന്മാര്‍ക്ക് തന്റെ സാന്ത്വനം പകര്‍ന്നു നല്കാന്‍ ദൈവം നമ്മെ വിളിക്കുന്നുവെന്ന് ലിയോപതിന്നാലാമന്‍ പാപ്പ.
2025 പ്രത്യാശയുടെ ജൂബിലിവര്‍ഷമായി ആചരിക്കപ്പെടുന്നതിന്റെ ഭാഗമായി സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടന്ന സാന്ത്വന ജൂബിലി ആചരണത്തിന്റെ ഭാഗമായിവിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ താന്‍ നയിച്ച പ്രാര്‍ത്ഥനാശുശ്രൂഷവേളയില്‍, ദൈവവചന ശുശ്രൂഷയ്ക്കും സാക്ഷ്യങ്ങള്‍ക്കും ശേഷം സുവിശേഷസന്ദേശം നല്കുകയായിരുന്നു ലിയൊ പതിനാലാമന്‍ പാപ്പാ.
'ആശ്വസിപ്പിക്കുവിന്‍, എന്റെ ജനത്തെ സമാശ്വസിപ്പിക്കുവിന്‍' എന്ന് ദൈവം ഏശയ്യാ പ്രവാചകനിലൂടെ അരുളിച്ചെയ്യുന്നത് അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ നമ്മുടെ ഈ കടമയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്.
അന്ധകാരത്തിന്റെതായ കാലത്ത് ദൈവം നമ്മെ കൈവിടുന്നില്ലയെന്നും നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത രക്ഷകനായ അവന്റെ സാമീപ്യത്തില്‍ പ്രത്യാശിക്കാന്‍ നാം എക്കാലത്തേക്കാളും ഈ വേളയില്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
അശ്രുകണങ്ങള്‍ മുറിവേറ്റ ഹൃദയത്തിന്റെ ആഴമേറിയ വികാരങ്ങളെ ആവിഷ്‌കരിക്കുന്ന ഒരു ഭാഷയാണെന്നും അത് കരുണയും ആശ്വാസവും യാചിക്കുന്ന ഒരു നിശബ്ദ നിലവിളിയാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
കരയാന്‍ നാം ലജ്ജിക്കേണ്ടതില്ലെന്നും നമ്മുടെ ദുഃഖവും ഒരു പുത്തന്‍ ലോകത്തിനായുള്ള നമ്മുടെ ആവശ്യവും പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമാണിതെന്നും ദുര്‍ബ്ബലവും പരീക്ഷിക്കപ്പെട്ടതും എന്നാല്‍ ആനന്ദത്തിലേക്കും വിളിക്കപ്പെട്ടതുമായ നമ്മുടെ മാനവികതയെക്കുറിച്ച് സംസാരിക്കുന്ന ഒരു ഭാഷയാണിതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
തിന്മകള്‍ എന്തുകൊണ്ട് എന്ന ചോദ്യത്തെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ എവിടെ തിന്മയുണ്ടോ അവിടെ നാം ആശ്വാസം തേടണമെന്നും ആ തിന്മയെ ജയിക്കുന്ന സാന്ത്വനമാണിതെന്നും സഭയില്‍ ആയിരിക്കുകയെന്നാല്‍ നാം ഒറ്റയ്ക്കല്ല താങ്ങാകുന്ന ചുമലില്‍ തല ചായ്ക്കുക എന്നാണര്‍ത്ഥമാക്കുന്നതെന്നും പാപ്പാ വിശദീകരിച്ചു.