യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഗോവ മേഖലാ സമ്മേളനം ഓള്‍ഡ് ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വല്‍ റിന്യൂവല്‍ സെന്ററില്‍
ഗോവ: യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ (വൈസിഎസ്/വൈഎസ്എം) ഗോവ മേഖലാ സമ്മേളനം ഓള്‍ഡ് ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വല്‍ റിന്യൂവല്‍ സെന്ററില്‍ നടന്നു. യുവാക്കള്‍ക്കിടയില്‍ സമത്വം, കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്വം എന്നിവയ്ക്കുള്ള ആഹ്വാനമായിരുന്നു സംഗമം.
ഗോവയിലെ വിവിധ രൂപതകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപക ആനിമേറ്റര്‍മാരും ഒത്തുചേര്‍ന്നു. സ്ഥാനമൊഴിയുന്ന വൈസിഎസ്/വൈഎസ്എം അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഒരു ദശാബ്ദത്തിലേറെയായി സേവനം ചെയ്ത അധ്യാപക ആനിമേറ്റര്‍മാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.
സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പരിശീലന കേന്ദ്രത്തിലെ ഫാ. റൊസാരിയോ വാള്‍ട്ടര്‍ ഡിസൂസ, ഫാ. ബ്ലെയ്‌സ് ലോബോ എന്നിവര്‍ പ്രസംഗിച്ചു.