ലോകസമാധാനത്തിനായി മെയ് 30-ന് ആഗോള ജപമാല പ്രാര്‍ഥന. ഇന്ത്യന്‍ സമയം രാത്രി 10.30ന്

 
Leo papa
ലോകമെമ്പാടും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മെയ് 30-ന് ആഗോള ജപമാല പ്രാർഥന സംഘടിപ്പിക്കുന്നു. വത്തിക്കാനിലെ സുവിശേഷവൽക്കരണത്തിനായുള്ള ഡികാസ്റ്ററി (Dicastery for Evangelization) ഏകോപിപ്പിക്കുന്ന ഈ പ്രാർഥനയിൽ പങ്കുചേരാൻ ആഗോള കത്തോലിക്കാ വിശ്വാസികളോട് ലിയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. റോം സമയം മെയ് 30 വൈകുന്നേരം 7:00 മണിക്ക് വത്തിക്കാൻ ഗാർഡനിലെ ലൂർദ് ഗ്രോട്ടോയിൽ നിന്ന് പാപ്പ പ്രാർഥനയ്ക്ക് നേതൃത്വം നൽകും.

Tags

Share this story

From Around the Web