ഉദരത്തിലെ മനുഷ്യജീവനു അതീവ പ്രാധാന്യം നല്‍കുക
'എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു' (യോഹന്നാന്‍ 3:16).
ഉദരത്തില്‍ മനുഷ്യജീവന്‍ ഉരുവാകുന്ന നിമിഷം മുതല്‍ മാതാവ് ജീവന്റെ മഹത്വത്തെ മനസ്സിലാക്കി പ്രതിജ്ഞ ചെയ്യേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ, കുഞ്ഞിനെ ഏറെ പരിഗണനയോടെ സംരക്ഷിക്കേണ്ടതും ആവശ്യമാണ്.
കുഞ്ഞ് മാതാവിന്റെ ഉദരത്തില്‍ വച്ചുതന്നെ ഉടയ്ക്കപ്പെടുകയാണെങ്കില്‍, പിന്നീടുള്ള ജീവിതത്തിന്റേയും മനുഷ്യസമൂഹത്തിന്റേയും വിവിധ തുറകളിലും അത് സംരക്ഷിക്കുവാന്‍ പ്രയാസമായിത്തീരും.
ഇക്കാലത്ത് എല്ലാവരും മനുഷ്യമാന്യതയെക്കുറിച്ച് പ്രസംഗിക്കുന്നു; പക്ഷേ അതോടൊപ്പം മനുഷ്യജീവനെ ചവുട്ടിമെതിക്കുവാന്‍ മടിക്കുന്നുമില്ല. ഈ വിഷയത്തില്‍ ഒരു ദൃഢപ്രതിജ്ഞ ചെയ്യാന്‍ നാം മടിക്കരുത്.
ജീവന്റെ അവകാശം മനുഷ്യജീവിയുടെ മൗലികാവകാശമാണ്; ആദി മുതല്‍ക്കേ കടപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ അവകാശമാണ്.
ഒന്നോര്‍ക്കുക, അവസാനവിധി നിര്‍ണ്ണയത്തില്‍ മനുഷ്യത്വത്തോടുള്ള നമ്മുടെ പരിഗണന എത്രമാത്രം ഉണ്ടായിരിന്നുവെന്ന് വിശകലനം നടത്തപ്പെടും.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, സീനാ, 14.9.80).