ചെന്നൈയിലും പെണ്‍കുട്ടിയെ ചൂഷണം ചെയ്തു; മാതൃസഹോദരി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
കോവളത്തെ സ്പായില്‍ പീഡനത്തിനിരയായ പതിനാറുകാരിയെ ചെന്നൈയിലെത്തിച്ചും ചൂഷണം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതൃസഹോദരി, അവരുടെ പങ്കാളി, രണ്ട് സ്പാ നടത്തിപ്പുകാര്‍ എന്നിവരടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അഹീ െ
ജൂലൈയിലാണ് മാതൃസഹോദരിയും പങ്കാളിയും ചേര്‍ന്ന് പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ എത്തിച്ചതെന്നാണ് വിവരം. കഴിഞ്ഞ മാസം 18 വരെ ഒന്‍പത് സ്പാകളില്‍ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പരാതിയുണ്ട്. കോവളത്തിന് പുറമെ ചെന്നൈയിലും എത്തിച്ച് ചൂഷണം തുടര്‍ന്നതായാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
പായിലെ ഒരു യുവാവിനൊപ്പം പോയതോടെയാണ് പെണ്‍കുട്ടിക്ക് പീഡനത്തില്‍നിന്ന് രക്ഷപ്പെടാനായത്. കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിക്കാനായി യുവാവ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനു പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതിയുമായി മാതൃസഹോദരി കോവളം പൊലീസിനെ സമീപിച്ചു.
പിറ്റേ ദിവസം പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും രണ്ട് ആധാര്‍ രേഖകളുമായി ബന്ധപ്പെട്ട സംശയങ്ങളാണ് വിശദമായ അന്വേഷണത്തിന് വഴിയൊരുക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതൃസഹോദരിയെയും പങ്കാളിയെയും ആന്ധ്രാപ്രദേശിലെത്തി കോവളം പൊലീസ് പിടികൂടുകയായിരുന്നു.
കോവളം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തു. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കോവളത്തെയും വിഴിഞ്ഞത്തെയും നാല് സ്പാകള്‍ അടച്ചുപൂട്ടി. കൂടാതെ, മറ്റ് 14 സ്പാകള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കുകയും ചെയ്തു.