മുറിവിലൂടെ ശരീരത്തിലെത്തും! അമേരിക്കയിൽ മാംസം ഭക്ഷിക്കുന്ന 'സ്ക്രൂ വേം' അണുബാധ റിപ്പോർട്ട് ചെയ്തു

WORM

ന്യൂയോര്‍ക്ക്: മാംസം ഭക്ഷിക്കുന്ന 'ന്യൂ വേള്‍ഡ് സ്‌ക്രൂ വേം' അണുബാധ മനുഷ്യനില്‍ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. 'ന്യൂ വേള്‍ഡ് സ്‌ക്രൂവേം മയാസിസ്' എന്നും ഇത് അറിയപ്പെടുന്നുണ്ട്.

ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വകുപ്പാണ് കഴിഞ്ഞ ദിവസം ഇക്കാര്യം  അറിയിച്ചത്. എല്‍ സാല്‍വദോര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തിയ മേരിലാന്‍ഡിലെ ഒരു രോഗിയിലാണ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അണുബാധ സ്ഥിരീകരിച്ചത്.

തെക്കേ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും സാധാരണയായി കാണപ്പെടുന്ന ഒരിനം പരാന്നഭുക്കാണ് സ്‌ക്രൂവേം. സ്‌ക്രൂവേം മൂലമുണ്ടാകുന്ന അണുബാധ വളരെ വേദനാജനകമാണ്.

ശരീരത്തിലെ മുറിവുകളിലൂടെയാണ് ഈ വൈറസ് അകത്തേക്ക് പ്രവേശിക്കുക. അണുബാധയുണ്ടെന്ന് സംശയിച്ചാല്‍ ഉടനടി ഡോക്ടറെ സമീപിക്കണമെന്ന് സിഡിസി നിര്‍ദേശിക്കുന്നു. 

Tags

Share this story

From Around the Web